തൃശ്ശൂർ: കോവിഡ് രോഗ വ്യാപനം തടയുന്നതിന് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍ നിര്‍വഹിച്ചു. കിടപ്പു രോഗികള്‍, പട്ടികവര്‍ഗ്ഗ – പട്ടികജാതി കോളനി നിവാസികള്‍, തെരുവില്‍ കഴിയുന്നവര്‍, ഉള്‍പ്രദേശങ്ങളിലെ പഞ്ചായത്ത് നിവാസികള്‍ എന്നിവരില്‍ രോഗ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടില്‍ നിന്ന് 4 ലക്ഷം രൂപ വകയിരുത്തി. ഒരു ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്, ലാബ് അസിസ്റ്റന്റ്, വിവരശേഖരണത്തിന് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരുടെ സേവനം ഉണ്ടായിരിക്കും. പഴയന്നൂര്‍ ബ്ലോക്കിലെ 6 ഗ്രാമ പഞ്ചായത്തുകളിലും മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റിന്റെ സേവനം ലഭിക്കും. ചേലക്കര താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മായടീച്ചര്‍, ദീപ എസ് നായര്‍, സാബിറ, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മജ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി പ്രശാന്തി, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ പി ശ്രീജയന്‍, എം വി സുചിത്ര, അരുണ്‍ കാളിയത്ത്, തിരുവില്വാമല കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീബ, ഹെല്‍ത്ത് സൂപ്രണ്ട് രാംദാസ് എന്നിവര്‍ പങ്കെടുത്തു.
![](https://prdlive.kerala.gov.in/wp-content/uploads/2021/07/IMG-20210707-WA0014-65x65.jpg)