കൊല്ലം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലു കാറ്റഗറികള്‍ ആയി പുതുക്കി നിശ്ചയിച്ചു കൊണ്ടുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. അഞ്ചു തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര ശരാശരി അഞ്ചു ശതമാനത്തില്‍ താഴെയാണ്. അഞ്ചിനും 10 നും ഇടയില്‍ നിരക്കുള്ള 26 തദ്ദേശസ്ഥാപനങ്ങളും 10 നും 15 നും ഇടയില്‍ നിരക്കുള്ള 31 ഉം 15 ന് മുകളില്‍ നിരക്കുള്ള 11 തദ്ദേശഭരണ പ്രദേശങ്ങളുമുണ്ട്. ഇവിടങ്ങളിലെല്ലാം സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇന്നു(ജൂലൈ 8) മുതല്‍ നടപ്പിലാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാറ്റഗറി തിരിച്ചുള്ള പട്ടിക ഇതോടൊപ്പം.
എ വിഭാഗം(അഞ്ച് ശതമാനത്തില്‍ താഴെ)-കരവാളൂര്‍, തെന്മല, ആലപ്പാട്, ആര്യങ്കാവ്, മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്തുകള്‍.
ബി വിഭാഗം(അഞ്ചു ശതമാനത്തിനും 10 ശതമാനത്തിനും ഇടയില്‍)-പെരിനാട്, ഇളമാട്, ചവറ, നിലമേല്‍, മേലില, ശൂരനാട് നോര്‍ത്ത്, ചിതറ, പേരയം, അഞ്ചല്‍, പൂയപ്പള്ളി, പന്മന, കുലശേഖരപുരം, വെസ്റ്റ് കല്ലട, പത്തനാപുരം, മൈലം, പൂതക്കുളം, നെടുവത്തൂര്‍, തെക്കുംഭാഗം, തൊടിയൂര്‍, ഇട്ടിവ, നീണ്ടകര, തലവൂര്‍, മൈനാഗപ്പള്ളി, തഴവ, പട്ടാഴി, പനയം ഗ്രാമപഞ്ചായത്തുകള്‍.
സി വിഭാഗം(10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയില്‍)-കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍ മുനിസിപ്പാലിറ്റികള്‍, വെളിനല്ലൂര്‍, വിളക്കുടി, ഇടമുളയ്ക്കല്‍, പിറവന്തൂര്‍, പട്ടാഴി വടക്കേകര, തൃക്കരുവ, വെളിയം, പോരുവഴി, കുമ്മിള്‍, ആദിച്ചനല്ലൂര്‍, കുന്നത്തൂര്‍, കടയ്ക്കല്‍, തേവലക്കര, ഓച്ചിറ, കൊറ്റങ്കര, ഇളമ്പള്ളൂര്‍, ചടയമംഗലം, കുണ്ടറ, ഏരൂര്‍, ഈസ്റ്റ് കല്ലട, അലയമണ്‍, പവിത്രേശ്വരം, ശൂരനാട് സൗത്ത്, ചാത്തന്നൂര്‍, ക്ലാപ്പന, ശാസ്താംകോട്ട ഗ്രാമപഞ്ചായത്തുകള്‍.
ഡി വിഭാഗം(15 ശതമാനത്തിന് മുകളില്‍)-കരീപ്ര, എഴുകോണ്‍, വെട്ടിക്കവല, കുളക്കട, ചിറക്കര, മയ്യനാട്, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, നെടുമ്പന, കുളത്തൂപ്പുഴ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തുകള്‍.