ആലപ്പുഴ നഗരസഭ കനാൽ വാർഡിൽ അംബിക സ്റ്റഡിയോയുടെ തെക്കുവശം, കൊച്ചുസ് ഷോപ്പിന് കിഴക്ക് പടിഞ്ഞാറ് വശം മൈഥിലി ജംഗ്ഷൻ വരെയുള്ള പ്രദേശം. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌ വാർഡ് 12 ൽ കഞ്ഞിക്കുഴി മുഹമ്മ റോഡിൽ പരബ്രഹ്മോദയം ക്ഷേത്രത്തിന് വടക്കുവശം നിന്നും ആരംഭിക്കുന്ന ഉമാപറമ്പ് -ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജ് റോഡിൽ, റോഡ് ആരംഭിക്കുന്ന ഭാഗം മുതൽ വടക്കോട്ട് തത്തനാട് തെക്കുഭാഗം വരെ റോഡിന് ഇരുവശവും വരെയുള്ള പ്രദേശം, മുതുകുളം ഗ്രാമപഞ്ചായത്ത്‌ വാർഡ് 5 ൽ മുനിങ്ങാച്ചിറ എഫ്.ഡബ്ലിയു.സി. യുടെ ഭാഗമായ മഞ്ചാടി കോളനി മുതൽ ചേങ്കിലാത്ത് മുക്ക് വരെയും, കരുണാമുറ്റം അമ്പലത്തിന് തെക്കുഭാഗം മുതൽ മംഗലം വരയുള്ള പ്രദേശം, താമരക്കുളം ഗ്രാമപഞ്ചായത്ത്‌ വാർഡ് 3 ൽ കളത്തട്ട് ജംഗ്ഷൻ മുതൽ എള്ളും വിളയിൽ ഭാഗം വരെയുള്ള പ്രദേശം. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്‌ വാർഡ് ഒന്നിൽ വയലാർ രവി പാലത്തിന് വടക്കുവശം ഒന്നാം വാർഡിന്റെ വടക്കേ അതിർത്തി കിഴക്ക് ആയിരംതൈ പള്ളിക്ക് മുൻവശം പൊടിത്തോട് വടക്ക് അതിര് സെൻറ് ആൻറണി വാലുതൈ റോഡിന് തെക്കുവശം നമ്പിശ്ശേരി പുരയിടത്തിന് തെക്കുവശം വരെയുള്ള പ്രദേശം, വാർഡ് 19 ൽ എസ്.എൻ. റോഡിന്റെ തെക്ക് ഭാഗം മുതൽ ഐ.റ്റി. സി. ജംഗ്ഷന് പടിഞ്ഞാറുവശം വരെയുള്ള പ്രദേശം

നിയന്ത്രണ മേഖലയിൽ നിന്ന് ഒഴിവാക്കി

ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 9, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് 10 ൽ കിഴക്ക് മൂർത്തിക്കാവ് തൈത്തറവെളിറോഡ് വടക്ക് മൂർത്തിക്കാവ് തകിടിവെളി റോഡ് തെക്ക് പുത്തനങ്ങാടി തീയേറ്റർ റോഡിന് പടിഞ്ഞാറ് വശം മഠത്തിവെളി ഭാഗം