കോവിഡ് വ്യാപനം കുറഞ്ഞതോടെ അട്ടപ്പാടിയിലെ ടി.പി.ആര് റേറ്റ് കുറഞ്ഞ ഊരുകളില് സാമൂഹിക പഠനമുറികളും ഓണ്ലൈന് ക്ലാസുകളും ആരംഭിച്ചതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര് വി.കെ. സുരേഷ്‌കുമാര് അറിയിച്ചു. ടി. പി.ആര്. റേറ്റ് കുറഞ്ഞ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില് ക്ലാസുകള് ആരംഭിച്ചിരിക്കുന്നത്. അട്ടപ്പാടി മേഖലയില് ആകെ 108 സാമൂഹിക പഠന മുറികളാണ് ഉള്ളത് 30 ഓളം പഠനമുറികളിലാണ് നിലവില് തുറന്നിട്ടുള്ളത് . ബാക്കിയുള്ളത് കോവിഡ് കുറയുന്നതിന്റെ തോത് അനുസരിച്ച് വരും ദിവസങ്ങളില് തുറക്കുമെന്നും പ്രോജക്ട് ഓഫീസര് അറിയിച്ചു. വലിയ ഇടവേളയ്ക്ക് ശേഷം പഠനം ആരംഭിച്ചതോടെ വിദ്യാര്ത്ഥികളും സന്തോഷത്തിലാണ്.
വിക്ടേഴ്‌സ് ചാനലിലെ ഓണ്ലൈന് ക്ലാസുകള്ക്ക് അനുസൃതമായും , വിദ്യാര്ത്ഥികളെ പഠിക്കുന്ന ക്ലാസുകളായി തരം തിരിച്ചുമാണ് ക്ലാസുകള് എടുക്കുന്നത്. ഇന്റെര്നെറ്റ് ലഭ്യമല്ലാത്ത ഊരുകളില് മൊബൈല് ഫോണിലും ലാപ്‌ടോപ്പുകളിലും റെക്കോര്ഡ് ചെയ്തും ക്ലാസുകള് കുട്ടികളില് എത്തിക്കുന്നുണ്ട്. ഓരോ സാമൂഹിക പഠനമുറിയിലും വിദ്യാര്ത്ഥികളെ സഹായിക്കുന്നതിനായി ഫെസിലിട്ടേറ്റര്മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. പുറമെ വിദ്യാര്ത്ഥികള്ക്ക് പഠന മുറികളില് ലഘുഭക്ഷണവും സജ്ജീകരിച്ചിട്ടുള്ളതായി പ്രോജക്ട് ഓഫീസര് അറിയിച്ചു.