കാസര്‍ഗോഡ്:  വനിത ശിശു വികസന വകുപ്പ്, ജില്ലാ വനിത ശിശു വികസന ഓഫീസ്, കാസർകോട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസ്, മഹിളാ ശക്തി കേന്ദ്ര , ഐ സി ഡി എസ് മഞ്ചേശ്വരം പ്രോജക്ട്, വോർക്കാടി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്ത്രീധന നിരോധന നിയമവും സ്ത്രീ സുരക്ഷയും എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു. എ.കെ.എം അഷ്‌റഫ് എം.എൽഎ ഉദ്ഘാടനം ചെയ്തു. ജില്ല വനിത ശിശു വികസന ഓഫീസർ കവിത റാണി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു സംസാരിച്ചു. എം.എസി.ടി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചേർപേഴ്‌സണുമായ കെ.പി സുനിത മുഖ്യ പ്രഭാഷണം നടത്തി.

ഐ സി ഡി എസ് മഞ്ചേശ്വരം സൂപ്പർവൈസർ ഷീന, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീന മൊന്തേരോ, വോർക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാരതി എന്നിവർ സംസാരിച്ചു. ‘സ്ത്രീധന നിരോധന നിയമവും സ്ത്രീ സുരക്ഷയും’ എന്ന വിഷയത്തിൽ അഡ്വ. വിറ്റല എം ക്ലാസെടുത്തു. മഹിളാ ശക്തി കേന്ദ്ര ജില്ലാ കോ ഓർഡിനേറ്റർ ശിൽപാ പരിപാടി നിയന്ത്രിച്ചു. സി.ഡി.പി.ഒ മഞ്ചേശ്വരം ഐ സി ഡി എസ് ജ്യോതി പി സ്വാഗതവും മഹിളാ ശക്തികേന്ദ്ര ജില്ലാ കോ ഓർഡിനേറ്റർ പ്രസീത.എം നന്ദിയും പറഞ്ഞു.

മഹിളാ ശക്തി കേന്ദ്ര വുമൺ വെൽഫെയർ ഓഫീസർ സുന എസ് ചന്ദ്രൻ പരിപാടിയക്ക് നേതൃത്വം നൽകി. മഞ്ചേശ്വരം, വോർക്കാടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർമാർ, അങ്കൻവാടി ഹെൽപ്പർമാര്, സി.ഡി.പി.ഒ, ഐ.സി.ഡി.എസ് സൂപ്പർവൈസേഴ്‌സ്, മിനിസ്റ്റീരിയൽ സ്റ്റാഫ്, സ്‌കൂൾ കൗൺസിലേഴ്‌സ്, എൻ.എൻ.എം സ്റ്റാഫ്, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കേ്‌സ്, പഞ്ചായത്ത് തല ജാഗ്രതാ സമിതി അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, എൻ.ജി.ഒ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.