മലപ്പുറം: അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പൊന്നാനി നഗരസഭ സ്‌പെഷല്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ജൂലൈ ഒന്‍പതിനാണ് ‘സ്റ്റുഡന്റ് ഡോസ്’ എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചന്തപ്പടി ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് ക്യാമ്പ്. നഗരസഭ പരിധിയിലെ 18 വയസ് തികഞ്ഞ അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പില്‍ വാക്‌സിന്‍ നല്‍കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത റെഫറന്‍സ് ഐ.ഡി, സ്‌കൂള്‍/ കോളജ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായെത്തി വാക്‌സിന്‍ എടുക്കാം.
