മലപ്പുറം: വായനാവാരത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വായനാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 43 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 15 പേര്‍ വിജയികളായി. ഓണ്‍ലൈന്‍ വായനാമത്സരത്തില്‍ മികച്ച അവതരണം നടത്തിയ 15 വിജയികളെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുത്തു.

കുട്ടികളുടെ വിഭാഗത്തില്‍ പി.കെ അയിഷ ഇറിന്‍ (ഒന്നാം സ്ഥാനം), ഫിസ ഫാത്തിമ  (രണ്ടാം സ്ഥാനം), അമേയ.പി. സുനില്‍  (മൂന്നാം സ്ഥാനം) മുതിര്‍ന്ന കുട്ടികളുടെ വിഭാഗത്തില്‍ കെ.പി ദിപിന്‍ വിനോദ് (ഒന്നാം സ്ഥാനം), സി. ഷാമില്‍ (രണ്ടാം സ്ഥാനം), എസ്. സാരംഗ് (മൂന്നാം സ്ഥാനം), യുവജനങ്ങളുടെ വിഭാഗത്തില്‍ എം.സ്‌നേഹജ. (ഒന്നാം സ്ഥാനം), നീതു.സി.സുബ്ര്ഹമണ്യന്‍, ലുബ്‌ന ഷെറിന്‍ (രണ്ടാം സ്ഥാനം), മുഹമ്മദ് ഇല്യാസ് (മൂന്നാം സ്ഥാനം), പ്രായമായവരുടെ വിഭാഗത്തില്‍ വി.കെ ദിലീപ് (ഒന്നാം സ്ഥാനം), മേലാറ്റൂര്‍ രാധാകൃഷ്ണന്‍ (രണ്ടാം സ്ഥാനം), പി.രവീന്ദ്രന്‍ (മൂന്നാം സ്ഥാനം) എന്നിങ്ങനെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

മത്സരത്തില്‍ പങ്കെടുത്ത ഭിന്നശേഷിക്കാരായ ആഷിക്ക് അഹമ്മദ്, വി.എം മേഘ ദാസ് എന്നിവര്‍ പ്രത്യേക സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. തെരെഞ്ഞെടുത്ത അവതരണങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ് ബുക്ക് പേജിലും യൂടൂബ് ചാനലിലും പ്രസിദ്ധീകരിക്കും. മത്സരാര്‍ത്ഥികള്‍ വായിച്ച ഒരു പുസ്തകത്തെപ്പറ്റി പത്ത് മിനുട്ടില്‍ കവിയാത്ത വീഡിയോ അവതരണങ്ങളാണ് മത്സരത്തിന് പരിഗണിച്ചിരുന്നത്.