ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എറണാകുളം പ്രാദേശിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കേരള കര്‍ഷകന്‍ വായനാക്കളരി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ എ. പ്രസാദ് അധ്യക്ഷത വഹിച്ചു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപദേശക സമിതിയംഗവും അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഓഫ് റിസര്‍ച്ചുമായ ഡോ. പി. ഇന്ദിരാദേവി, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപദേശക സമിതിയംഗവും വെള്ളാനിക്കര അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറുമായ ഡോ. ജലജ എസ്. മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. ലാലി സ്വാഗതം പറഞ്ഞു. നേരത്തെ റിട്ട. ജോയിന്‍റ് ഡയറക്ടര്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ അബ്ദുള്‍ ലത്തീഫിന്‍റെ നേതൃത്വത്തില്‍ കാര്‍ഷിക ക്വിസും നടന്നിരുന്നു. ക്വിസില്‍ വിജയിച്ചവര്‍ക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉപഹാരം സമ്മാനിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിഎഫ്പിസികെ ഉത്പാദിപ്പിച്ച ഗുണമേډയുള്ള പച്ചക്കറിത്തൈകളും വിതരണം ചെയ്തു.