ആലപ്പുഴ: എലിപ്പനി പ്രതിരോധിക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. എലി, കന്നുകാലികള്‍, നായ, പൂച്ച തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന മണ്ണിലും വെള്ളത്തിലുമുള്ള രോഗാണുക്കള്‍ കൈകാലുകളിലെ മുറിവുകളിലൂടെ നേര്‍ത്ത തൊലിയിലൂടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ശരിയായ ചികിത്സ എത്രയും പെട്ടെന്ന് ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കും. എലിപ്പനി ബാധിക്കാനിടയുള്ള സാഹചര്യങ്ങള്‍ നമ്മള്‍ ഒഴിവാക്കേണ്ടതുണ്ട്.
മണ്ണ്, അഴുക്കു വെള്ളം എന്നിവയുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക. കൈകാലുകളിലെ മുറിവ് വെള്ളവും മണ്ണു കടക്കാത്ത ബാന്‍ഡേജുപയോഗിച്ച് സുരക്ഷിതമായി മൂടി വയ്ക്കുക. മണ്ണിലും വെള്ളത്തിലും പണിയെടുക്കുന്നവര്‍ കാലുറകളും (
ഗംബൂട്ട്) കൈയ്യുറകളും ധരിക്കുക. നിരന്തരം മണ്ണുമായും ജലവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഡോക്സി ഗുളിക കഴിക്കുക. എലിപ്പനി പ്രതിരോധ ഗുളിക ഡോക്സിസൈക്ലിന്‍ മടി കൂടാതെ കഴിക്കുക.
പനി, നടുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഒറ്റയ്ക്കോ ഒരുമിച്ചോ വന്നാല്‍ ഓര്‍ക്കുക എലിപ്പനിയാകാം. സമയത്ത് ശരിയായ ചികിത്സ തേടിയാല്‍ ഒഴിവാക്കാനാവുന്നതാണ് എലിപ്പനി മൂലമുള്ളമരണം.
