ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (പൂര്‍ണ്ണമായും) നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, 11 (പൂര്‍ണ്ണമായും) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (പുളിവാരത്ത് പടി മുതല്‍ മുട്ടപ്പാറ വരെ) കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (കുരിക്കാട്ടില്‍ ചാപ്പല്‍ ഭാഗം ) ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (പള്ളിയത്ത് പടി മുതല്‍ കൊച്ചയ്യത്ത് പടി വരെ), അടൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് 22 (ചിറവയല്‍ ഭാഗത്തുനിന്നും കിഴക്കേ വീട്ടില്‍ ഭാഗം വരെയും, നാലുതുണ്ടില്‍ ഭാഗത്തുനിന്നും വട്ടവിള കിഴക്കേതില്‍ ഭാഗം വരെ) എന്നീ പ്രദേശങ്ങളില്‍ ജൂലൈ 9 മുതല്‍ 15 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍ റെഡ്ഡി പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 15ന് അവസാനിക്കും.