വൈറ്റിലയിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനായി ജനപ്രതിനിധികൾ ചർച്ച നടത്തി.
പിഡബ്ല്യുഡി എൻഎച്ചും ട്രാഫിക് പോലീസും സംയുക്തമായി തയ്യാറാക്കിയ രണ്ടു പരിഹാര മാർഗങ്ങളാണ് ജനപ്രതിനിധികളുടെ യോഗത്തിൽ ചർച്ചചെയ്തത് .
ശാശ്വതവും താൽക്കാലികവുമായ രണ്ട് പരിഹാര മാർഗങ്ങളാണ് രൂപരേഖയിൽ നിർദ്ദേശിക്കുന്നത്. താൽക്കാലിക പ്രശ്നപരിഹാരമായി ട്രാഫിക് ഐലൻഡിൽ കുറച്ചുഭാഗം മുറിച്ച് മാറ്റും. അതിനായി നാഷണൽ ഹൈവേയ്ക്ക് കത്ത് നൽകുകയും ട്രാഫിക് സിസ്റ്റത്തിൽ മാറ്റം വരുത്തും ചെയ്യും എന്ന് കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു .
പിഡബ്ല്യുഡി , റവന്യൂ , കൊച്ചിൻ കോർപ്പറേഷൻ, പോലീസ്, എൻഎച്ച്എഐ ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനും സബ്കമ്മിറ്റി രൂപീകരിച്ചു തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.
വൈറ്റിലയിലെ ഗതാഗതകുരുക്ക് അഴിക്കുന്നതിനുള്ള ശാശ്വത പരിഹാരം നിർദ്ദേശിക്കുന്ന രൂപരേഖയിൽ രണ്ട് ഏക്കറോളം സ്ഥലം രണ്ടേക്കർ ഭൂമി ഏറ്റെടുക്കേണ്ടതായി വരും. ഇത് സംബന്ധിച്ച് പഠനം നടത്താനും. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കൊച്ചി മേയർ എം അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എംപി, പി.ടി. തോമസ് എം എൽ എ , കൗൺസിലർമാർ , ഫോർട്ട് കൊച്ചി സബ് കളക്ടർ ഡോ. ഹാരിസ് റഷീദ് , റവന്യൂ, പോലീസ്, പിഡബ്ല്യുഡി , എൻഎച്ച് എ ഐ കൊച്ചിൻ കോർപ്പറേഷൻ, മോട്ടോർ വാഹനം തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷൻ-വൈറ്റില ജെംക്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നടത്തിയ
ജനപ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കുന്ന മേയർ എം അനിൽകുമാർ ഹൈബി ഈഡൻ എം പി , പി.ടി. തോമസ് എം എൻ എ എന്നിവർ