പാലക്കാട്: കുടുംബശ്രീ മുഖേന നെന്മാറ ബ്ലോക്കിൽ നടപ്പാക്കുന്ന ഗ്രാമീണ സംരംഭ വികസന പദ്ധതിയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു. നെന്മാറ ബ്ലോക്കിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമായ ബികോം- ടാലി വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 20 നും 35 നും മധ്യേ. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യരായവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 18 ന് വൈകിട്ട് മൂന്നിനകം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ഓഫീസിൽ നൽകണമെന്ന് ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 0491-2505627.