ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം മത്സ്യക്കൃഷി പദ്ധതിയിലേക്ക് പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. യൂണിറ്റിന് 7.5 ലക്ഷം രൂപ യൂണിറ്റ് ചെലവ് വരും.

താൽപ്പര്യമുള്ളവർ ജൂലൈ 14നകം കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നേരിട്ടോ തപാലിലോ അപേക്ഷ നൽകണം. അപേക്ഷാ ഫോറം വൈക്കം, പാലാ മത്സ്യഭവനുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും ലഭിക്കും. ഫോൺ :0481 2566823, 9400882267, 9074392350