കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൽ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റൻ്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് ജില്ലയിലെ സ്ഥിരതാമസക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടുവും ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയിൽ എന്‍.സി.വി.റ്റി / എസ്.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേര്‍ണലിസത്തില്‍ ഡിപ്ലോമ /സര്‍ട്ടിഫിക്കറ്റ് നേടിയവർക്ക് അപേക്ഷിക്കാം.

പ്രതിമാസ വേതനം 15,000 രൂപ. പ്രായം 20 നും 30 നും മധ്യേ.
സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം. ഫോട്ടോ എഡിറ്റിംഗില്‍ പരിജ്ഞാനം വേണം.

താല്പര്യമുള്ളവർ അപേക്ഷയും വിശദമായ ബയോഡേറ്റയും
ജൂലൈ 15 വൈകുന്നേരം അഞ്ചിനകം prdktym@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. ഫോണ്‍ – 04812562558.

അഭിമുഖത്തിന്‍റെയും പ്രായോഗിക പരീക്ഷയുടെയും തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോള്‍ ക്യാമറ, യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പും, ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുന്ന
പ്രദേശത്തെ പോലീസ് എസ്.എച്ച്.ഒയുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.