ആലപ്പുഴ: വിവര-പൊതുജന സമ്പർക്ക വകുപ്പിൻറെ കീഴിലുള്ള ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റൻറ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. പ്ലസ് ടു പാസായ ശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ സി വി റ്റി/ എസ് സി വി ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫോട്ടോ ജേർണലിസത്തിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് ആണ് യോഗ്യത. പ്രായം 20നും 30നും മധ്യേ. സ്വന്തമായി ഡിജിറ്റൽ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും ഉണ്ടായിരിക്കണം. അപേക്ഷകന്‍ ആലപ്പുഴ ജില്ലയിലെ സ്ഥിരതാമസക്കാരന്‍ ആയിരിക്കണം. ക്രിമിനൽ കേസുകളിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവർ ആകരുത്. പ്രതിമാസം 15,000 രൂപയാണ് വേതനം. അടുത്ത മാർച്ച് 31 വരെ ആയിരിക്കും കാലാവധി. അപേക്ഷകർ ബന്ധപ്പെട്ട അസ്സല്‍ സർട്ടിഫിക്കറ്റുകളും രണ്ടു പകര്‍പ്പുകളും സഹിതം ജൂലൈ 22ന് രാവിലെ 11.30ന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനും പ്രാക്ടിക്കല്‍ ടെസ്റ്റിനുമായി എത്തണം. വിശദ വിവരത്തിന് ഫോണ്‍: 04772251349.