കൊച്ചി: കുസാറ്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വകുപ്പ് സൈബര്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ലാബ് ‘വിവര സംരക്ഷണത്തിനായുള്ള സൈബര്‍ സുരക്ഷാ മേല്‍നോട്ടം’ എന്ന വിഷയത്തില്‍ അഞ്ച് ദിവസത്തെ അടല്‍ ഫാക്കല്‍റ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. എ.ഐ.സി.ടി.ഇ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടി 2021 ജൂലൈ 12 മുതല്‍ 16 വരെയാണ് നടക്കുക. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ഫാക്കല്‍റ്റി അംഗങ്ങള്‍, സ്‌കൂള്‍ അധ്യാപകര്‍, വ്യവസായ പ്രൊഫഷണലുകള്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമൂഹമാധ്യമങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍, മാല്‍വെയര്‍ അനാലിസിസ്, വെബ് സുരക്ഷ, മള്‍ട്ടിമീഡിയ സുരക്ഷ, ക്രിപ്‌റ്റോഗ്രഫി തുടങ്ങിയ വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്യും. ഐ.ഐ.ടി., എന്‍.ഐ.ടി., ഐ.ഐ.ഐ.ടി., ബാംഗ്ലൂര്‍ സിസ്‌കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഫാക്കല്‍റ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രഗത്ഭര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും.