കൊച്ചി: കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ എം.ടെക് പ്രവേശനത്തിനുള്ള (ഫുള്‍ ടൈം/ പാര്‍ട്ട് ടൈം പ്രോഗ്രാമുകള്‍) ഡിപ്പാര്‍ട്ട്‌മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് 2021 ജൂലൈ 22, 23, 26 തീയതികളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ കുസാറ്റ് വെബ്‌സൈറ്റില്‍ ലഭിക്കും. 2021 ജൂലൈ 15-നകം അറിയിപ്പും ഹാള്‍ ടിക്കറ്റും ലഭിക്കാത്തവര്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484-2862035.