കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ്‌ ഹോസ്റ്റലുകളിലേക്കും,എലൈറ്റ് ഓപ്പറേഷന്‍ ഒളിമ്പ്യ സ്‌കീമിലേക്കും 2021-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള കായികതാരങ്ങളുടെ തിരഞ്ഞെടുപ്പ് ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജൂലൈ 13 ന് അറക്കുളം സെന്റ്
ജോസഫ് കോളേജ് ഗ്രൗണ്ടിലും 14 ന് ഇടുക്കി കാല്‍വരി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും സംഘടിപ്പിക്കും.
അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളീബോള്‍ എന്നീ കായികയിനത്തില്‍ മാത്രമാണ് ജില്ലാതല സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നത്. ജില്ലാതല സെലക്ഷന്‍ നേടുന്നവര്‍ സോണല്‍ സെലക്ഷനില്‍ പങ്കെടുക്കേണ്ടതാണ്.സ്‌കൂള്‍തലത്തില്‍ നിലവില്‍ 7,8 ക്ലാസ്സുകളിലും, പ്ലസ് വണ്‍ ഈ വര്‍ഷംപ്രവേശനം ആഗ്രഹിക്കുന്നവരും കോളേജ് തലത്തില്‍ ഡിഗ്രി ഒന്നാംവര്‍ഷം പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാവുന്നതാണ്. 7,8 ക്ലാസ്സുകളിലേക്ക് സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് 14 വയസ്സ് തികയാന്‍ പാടില്ല.
കോളേജ്തല സെലക്ഷന്‍ സംസ്ഥാന സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ നേരിട്ട് നിയന്ത്രിക്കുന്ന അക്കാഡമികളിലേക്ക് മാത്രമായിരിക്കും. സ്‌കൂള്‍ സെലക്ഷനില്‍ പങ്കെടുക്കുന്ന വോളീബോള്‍ ആണ്‍കുട്ടികള്‍ക്ക് മിനിമം 170 സെന്റിമീറ്റര്‍ പൊക്കവും, പെണ്‍കുട്ടികള്‍ക്ക് 163 സെന്റിമീറ്റര്‍ പൊക്കവുമുണ്ടായിരിക്കണം. പ്ലസ് വണ്‍, കോളേജ്‌ ഹോസ്റ്റല്‍ വോളീബോളില്‍ സെലക്ഷനില്‍ പങ്കെടുക്കുന്ന ആണ്‍കുട്ടികള്‍ക്ക് 185 സെന്റിമീറ്റര്‍ പൊക്കവും, പെണ്‍കുട്ടികള്‍ക്ക് 170 സെന്റിമീറ്റര്‍ പൊക്കവുമുണ്ടായിരിക്കണം
സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കായിക താരങ്ങള്‍ ജനന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസ്സില്‍ പഠിക്കുന്നുവെന്നതിന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ്‌കിറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സില്‍ പ്രാവിണ്യം നേടിയസര്‍ട്ടിഫിക്കറ്റ്, 2 പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ എന്നിവയുമായി ജൂലൈ 13 ന് രാവിലെ 8.30 ന് അറക്കുളം സെന്റ്‌ ജോസഫ്‌സ്‌ കോളേജ് ഗ്രൗണ്ടിലോ 14 ന് രാവിലെ 8.30 ന് ഇടുക്കി കാല്‍വരി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലോ ഹാജരാകേണ്ടതാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസം, വിദഗ്ദ പരിശീലനം, ഭക്ഷണം, കായിക ഉപകരണങ്ങള്‍, വാഷിംഗ് അലവന്‍സ്, സൗജന്യ വൈദ്യപരിശോധന എന്നി വലഭിക്കുന്നതാണ്.
വിവരങ്ങള്‍ക്ക് – 9447243224, 9895112027.