പാലക്കാട്:  ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 09 വരെ 811707 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 156683 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ ജൂലൈ 09 ന് 1049 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 11.08 ശതമാനമാണ്.

സൗജന്യ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. കൊല്ലങ്കോട് – രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- ശിശുമന്ദിരം
2. ആലത്തൂര്‍ – വെങ്ങനൂര്‍ മോഡല്‍ സെന്‍ട്രല്‍ സ്‌കൂള്‍- ജി.യു.പി.എസ് പുതിയങ്കം
3. മരുതറോഡ് – പ്രാഥമിക ആരോഗ്യ കേന്ദ്രം
4. കപ്പൂര്‍ – ജി.എല്‍. പി.എസ് കുമരനെല്ലൂര്‍
5. പിരായിരി – പഞ്ചായത്ത് കല്യാണ മണ്ഡപം
6. എലവഞ്ചേരി – കൊല്ലത്ര അങ്കണവാടി
7. കണ്ണാടി – അരവിന്ദ റൈസ് മില്‍ കടകുറിശ്ശി- ചത്തന്‍തറ അങ്കണവാടി