പാലക്കാട് ക്ഷീര വികസന യൂണിറ്റില് മില്ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയിലേക്ക് ഒരു വുമണ് ക്യാറ്റില് കെയര് വര്ക്കറെ കരാര് അടിസ്ഥാനത്തില് നിയമിക്കുന്നു. കുറഞ്ഞത് എസ്.എസ്.എല്.സി.യാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം : 18-50 വയസ്സ്. മുന്പ് ഈ തസ്തികയില് സേവനം അനുഷ്ഠിച്ചിട്ടുള്ളവര്ക്ക് ഉയര്ന്ന പ്രായപരിധിയില് ഇളവ് അനുവദിക്കും.
താത്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല് രേഖയുടെ പകര്പ്പുകള് സഹിതമുള്ള അപേക്ഷ ജൂലൈ 16 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാല് മുഖേനയോ പാലക്കാട് ബ്ലോക്ക്തല ക്ഷീരവികസന യൂണിറ്റ്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ബില്ഡിംഗ്, കല്ലേക്കാട്, ക്ഷീര വികസന ഓഫീസര്ക്ക് സമര്പ്പിക്കണം. കൂടിക്കാഴ്ച ജൂലൈ 19 ന് രാവിലെ 11 ന് സിവില് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില് നടക്കും. കൂടുതല് വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും പാലക്കാട് ബ്ലോക്കിലെ ക്ഷീര വികസന ഓഫീസില് ലഭിക്കും. കൂടിക്കാഴ്ചയ്ക്ക് അസ്സല് യോഗ്യത സര്ട്ടിഫിക്കറ്റുകള് ഹാജരാക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര് അറിയിച്ചു. ഫോണ്: 0491-2505137.