കാസർഗോഡ്:  ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 10 വരെ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 2021-22 അധ്യയന വർഷത്തെ പ്രീമെട്രിക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നതിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഹാജരാക്കാത്ത സ്ഥാപന മേധാവികൾ എക്‌സൽ ഷീറ്റിൽ വിവരങ്ങൾ സമർപ്പിക്കണം.

കോടോം-ബേളൂർ, കള്ളാർ, പനത്തടി, ബളാൽ, വെസ്റ്റ് ഏളേരി, ഈസ്റ്റ് ഏളേരി, കിനാനൂർ-കരിന്തളം പഞ്ചായത്തുകളിലെ സ്‌കൂളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ലിസ്റ്റ് tdoParappa@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കുംജില്ലയിലെ മറ്റ് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ലിസ്റ്റ് ksdtdo@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കുമാണ് അയക്കേണ്ടത്. കുട്ടികളുടെ പേര്, ക്ലാസ്, ജാതി, അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി.കോഡ് എന്നിവ നിർബന്ധമായും ചേർത്തിരിക്കണം. ഫോൺ: 04994 255466.