പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പെണ്‍കുട്ടികള്‍ക്കുള്ള ചിറ്റാറിലെ പ്രീമെട്രിക് ഹോസ്റ്റലിലും ആണ്‍കുട്ടികള്‍ക്കുള്ള കടുമീന്‍ചിറയിലെ ഹോസ്റ്റലിലും അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് സമയത്തിന് ശേഷം ആര്‍ട്‌സ്, സയന്‍സ്, കണക്ക് വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിന് ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡിഗ്രിയും ബിഎഡും ഉള്ളവരെ 2019 മാര്‍ച്ച് 31 വരെ 5500 രൂപ പ്രതിമാസ ഓണറേറിയം വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഹോസ്റ്റലുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്കും പട്ടികവര്‍ഗവിഭാഗത്തിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. വിശദവിവരങ്ങള്‍ അടങ്ങിയ അപേക്ഷ ഈ മാസം 22ന് മുമ്പ് റാന്നിയിലുള്ള ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസി ല്‍ ലഭിക്കണം.