ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യദൗത്യവും സംയുക്തമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിച്ച രക്തദാനദിനാചരണം കാഞ്ഞങ്ങാട് ആര്‍ഡിഒ സി. ബിജു ഉദ്ഘാടനം ചെയ്തു. രക്തഘടക വിഭജന യൂണിറ്റിന് പ്രവര്‍ത്തന അനുമതി ലഭ്യമായതിനാല്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിയുമെന്ന് അധ്യക്ഷത വഹിച്ച ഡി.എം.ഒ ഡോ. എ.പി.ദിനേശ്കുമാര്‍ പറഞ്ഞു. ഡിപിഎം ഡോ.രാമസ്വാതി വാമന്‍ സ്വാഗതം പറഞ്ഞു. യുവജനസംഘടനകള്‍, രക്തദാന സംഘടനകള്‍, നഴ്‌സിങ്ങ് സ്‌ക്കൂള്‍ കാഞ്ഞങ്ങാട് തുടങ്ങിയവ രക്തദാന ക്യാമ്പില്‍ പങ്കെടുത്തു.
