തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഒരുകൂട്ടം ജനങ്ങൾ പണം സ്വരൂപിച്ച് നിർമ്മിച്ച റോഡ് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തലക്കുളത്തൂർ പാവയിൽ കാടിക്കൽ താഴം റോഡാണ് ജനങ്ങൾ നാല് ലക്ഷം രൂപ സ്വരൂപിച്ച് നിർമ്മിച്ചത്. തീരദേശത്തേക്കുള്ള ഈ റോഡ് യാഥാർഥ്യമായതോടെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് സാക്ഷത്കരിക്കപ്പെട്ടത്. വാർഡ് മെമ്പർ അനിൽ കോരാമ്പ്രയാണ് റോഡ് നിർമ്മാണത്തിനായി തുടക്കത്തിൽ സ്ഥലം വിട്ടുനൽകിയത്. തുടർന്ന് നിരവധി പേർ സ്ഥലം വിട്ടുനൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി പ്രമീള അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്ഥിരംസമിതി അംഗം കെ. ജി പ്രജിത, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഐ.പി ഗീത, ജനപ്രതിനിധികൾ, റോഡ് നിർമ്മാണ കമ്മിറ്റി അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു