എറണാകുളം:ജൂലൈ10മൽസ്യകര്ഷകദിനാചരണോത്തോടനുബന്ധിച്ചു എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം ” ക്യാമ്പയിനു തുടക്കം കുറിച്ചു. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനം നൽകുന്ന ദിനമാണ് ദേശിയ മത്സ്യകർഷക ദിനം .ആ കണ്ടെത്തലിനു ഒരു മലയാളി ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് നമുക്കെല്ലാവർക്കും സന്തോഷിക്കാനും അഭിമാനിക്കുവാനുമുള്ള വക നൽകുന്നത്.

അടുത്ത 3 വർഷം കൊണ്ട് 3100 ഹെക്ടർ വിസ്തീർണ്ണമുള്ള 19000 ൽ അധികം കുളങ്ങളിലും 36000 ഹെക്ടർ വിസ്തീർണ്ണമുള്ള1300 ഓളം പാടശേഖരങ്ങളിലും മത്സ്യ കൃഷി വ്യാപിപ്പിക്കുന്നതാണ് .ഇതിലൂടെ പ്രതിവർഷം 32000 ടൺ മത്സ്യം അധികമായി ഉൽപ്പാദിപ്പിക്കാൻ കഴിയും .ഇതിനാവശ്യമായ മത്സ്യ കുഞ്ഞുങ്ങളെ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുവാനും ലക്ഷ്യമിടുന്നു.

നിലവിലുള്ള 5 കോടി ശേഷിയിൽ നിന്നും അടുത്ത 3 വർഷം കൊണ്ട് 12 കോടി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഒരുക്കിയിട്ടുള്ളത് എന്നും മൽസ്യ കർഷക ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു .

സംസ്ഥാനതല പരിപാടിയുടെ അനുബന്ധമായാണ് ഓൺലൈൻ വഴി സംസ്ഥാനത്തെ 141 ബ്ലോക്കുകളിൽ ജനപ്രതിനിധികളെയും കർഷകരേയും പങ്കെടുപ്പിച്ച് കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. വൈപ്പിൻ ബ്ലോക്കിൽ ഫിഷറീസ് വകുപ്പ് തെരഞ്ഞെടുത്ത മത്സ്യകർഷകരായ ഡോ എ എസ് ലാല , കെ കെ മുഹമ്മദ് എന്നിവരെ കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ പൊന്നാട അണിയിച്ചു ആദരിച്ചു .

ഡോ.അലികുഞ്ഞി, ഡോ.ഹിരാൽ ചൗദരി എന്നീ ശാസ്ത്രഞ്ജൻമാരുടെ പരീക്ഷണഫലമായി കൃത്രിമ പ്രജനന രീതി ഇന്ത്യ മേജർ കാർപ്പ് മത്സ്യങ്ങളിൽ വിജയപ്രദമായ് കൈവരിച്ചത്. ഇന്ത്യൻ മേജർ കാർപ്പ്സ് മത്സ്യ ഇനങ്ങളായ കട്ല, രോഹു, മൃഗാൾ എന്നീ മത്സ്യക്കുഞ്ഞുങ്ങളുടെ ലഭ്യത വർദ്ധിച്ചതിലൂടെ ഉൾനാടൻ മത്സ്യസമ്പത്ത് ഗണ്യമായി വർദ്ധിക്കുന്നതിനും മത്സ്യകർഷകരെ ധാരാളമായി മത്സ്യകൃഷിയിലേക്ക് ആകർഷിക്കുന്നതിനും സാധിച്ചു. മനു ഷ്യൻറെ അവശ്യഘടകങ്ങളിൽ ഒന്നായ ഭക്ഷണം ഉറപ്പാക്കു ന്ന തിൽ കർഷ കർക്ക് ഏറെ പങ്കുണ്ട്.

തദവസരത്തിൽ മത്സ്യകർഷകരെ അനുമോദിക്കുന്നതിലൂടെ അവരുടെ പ്രവർത്തി പ്രശംസിക്കുന്നതിനും, അവരുടെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുന്നതിനും സാധിക്കും. എറണാ കുളം ജില്ലയിൽ 14 ബ്ലോക്കുകളിലും ജില്ലാ പഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ ആകെ 16 കേന്ദ്രങ്ങളിലാണ് 2021 വർഷത്തിലെ മത്സ്യ കർഷക ദിനം ആചരിക്കുന്നതെന്നു വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. ജില്ലയിൽ 14 ബ്ലോക്കുകളിലും ജില്ലാ പഞ്ചായത്ത്,കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ ആകെ 16 കേന്ദ്രങ്ങളിലാണ് മത്സ്യകർഷക ദിനം ആചരിച്ചത്

ഫിഷറീസ് ഡയറക്ടർ സി എ ലത റിപ്പോർട്ട് അവതരിപ്പിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ , പള്ളിപ്പുറം, കുഴിപ്പിള്ളി, ഞാറക്കൽ പഞ്ചായത്തു പ്രസിഡന്റുമാരായ രമണി അജയൻ, കെ എസ് നിബിൻ, ടി ടി ഫ്രാൻസിസ് , ഫിഷറീസ് വകുപ്പ് ജൂനിയർ സൂപ്രണ്ട് സന്ദീപ് പി , എക്സ്റ്റൻഷൻ ഓഫീസർ കെ ബി സ്മിത ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.