തിരുവനന്തപുരം:  സംസ്ഥാനത്ത് പരമ്പാരഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്നവരും മറ്റു പിന്നാക്ക സമുദായത്തില്‍പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉളളവരുമായ പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ബാര്‍ബര്‍ ഷോപ്പ് നവീകരിക്കുന്നതിനായി പിന്നാക്ക വികസന വകുപ്പ് സഹായം നല്‍കുന്നു.  തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലെ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറവും അനുബന്ധ രേഖകളും ജൂലൈ 31നകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനുകളില്‍ സമര്‍പ്പിക്കണം.  തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ അപേക്ഷകളും മുന്‍ഗണനാപ്പട്ടികളും ഓഗസ്റ്റ് 15നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം – 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  വിശദ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in.