തിരുവനന്തപുരം:  സംസ്ഥാനത്ത് കളിമണ്‍പാത്ര നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുളള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉളളവരുമായ പരമ്പാരഗത കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പിന്നാക്ക വികസന വകുപ്പ് ധനസഹായം നല്‍കുന്നു.  തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുളള ജില്ലകളിലെ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറവും അനുബന്ധ രേഖകളും ജൂലൈ 31നകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം – 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  വിശദ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in.