വയനാട്: ജില്ലയിലെ കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ സമാഹരിച്ച 50,000 രൂപയ്ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. വയനാട് മെഡിക്കല്‍ കോളേജിലേക്ക് നല്‍കുന്നതിനായി 740 ഓക്‌സിജന്‍ മാസ്‌ക്, 15 ബൈപാപ്പ് മാസ്‌ക് (എന്‍.ഐ.വി) എന്നിവയാണ് വാങ്ങി നല്‍കിയത്. കെ.ഡബ്ല്യൂ.എ എക് സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി. തുളസീധരന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രജീഷ് മോന്‍, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍ സജിത് കുമാര്‍, വി. രാജേഷ് കുമാര്‍, ജീവന്‍ലാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.