എറണാകുളം: വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍
കേള്‍ക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ജൂലൈ 15 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കും.
പരാതിയോ പ്രശ്‌നങ്ങളോ ശ്രദ്ധയിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ, gm.dic.ekm@gmail.com എന്ന
ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാം. പരാതിയുടെ പകര്‍പ്പ് meetthminister@gmail.com എന്ന ഇ-മെയലില്‍ വിലാസത്തിലും നല്‍കണം. മന്ത്രിയെ കാണേണ്ട സമയവും സ്ഥലവും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും മുന്‍കൂട്ടി അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484- 2421461 ; 2421432 ; 2421360