എറണാകുളം:  തുറമുഖ , മ്യുസിയം , പുരാരേഖാ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ജൂലൈ 13 ന് കൊച്ചിയിൽ . രാവിലെ 10 മണിക്ക് ആലുവ അദ്വൈദ ആശ്രമവും തുടർന്ന് 11 മണിക്ക് ഹിൽ പാലസ് മ്യുസിയവും സന്ദർശിക്കും . ഉച്ചക്ക് 2 മണിക്ക് കസ്റ്റംസ് കമ്മീഷണറുമായി എറണാകുളം ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 3 മണിക്ക് കൊച്ചിൻ പോർട്ട് ട്രസ്റ്റ് സന്ദർശിക്കുകയും വിവിധ ഷിപ്പിംഗ് അസ്സോസിയേഷനുകളുമായി ചർച്ച നടത്തുകയും ചെയ്യും.