കാസര്‍കോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് ഇന്ന് (ജൂലൈ 13 ന് ) രാവിലെ 10 ന് കാസര്‍കോട് കളക്ടറേറ്റില്‍ ചുമതയേല്‍ക്കും. രാവിലെ 11 ന് ഉദ്യോസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ജില്ലയിലെ ആദ്യ വനിത കളക്ടറാണ് ഇവര്‍. 2010 ഐ എ എസ് ബാച്ചിലെ 69 -ാം റാങ്ക് കാരിയാണ് മഹാരാഷ്ട്രാ സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് . നിലവില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്നാണ് ജില്ലയിലേക്ക് എത്തുന്നത്.

കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍, ആസൂത്രണ സാമ്പത്തീകകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍, ലോട്ടറി വകുപ്പ് ഡയറക്ടര്‍, ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. പരേതനായ റണ്‍വീര്‍ ചന്ദ് ഭണ്ഡാരിയുടെയും സുഷമ്മ ഭണ്ഡാരിയുടെയും മകളാണ്.
ഭര്‍ത്താവ്: തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളിയിലെ ന്യൂറല്‍ എന്‍ജിനീയര്‍ നികുഞ്ച് ഭഗത്. മക്കള്‍: വിഹാന്‍, മിറാള്‍