എറണാകുളം: അങ്കമാലി ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന “നശാ മുക്ത് ഭാരത് അഭിയാൻ” പ്രോഗ്രാമിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമാക്കുവാൻ അങ്കമാലി ബ്ലോക്ക് തല കമ്മിറ്റി രൂപീകരിച്ചു.ബ്ലോക്ക് തല ലഹരി വിമുക്ത പ്രോഗ്രാമിന്റെ ഉദ്ഘാടനവും ലഹരിവിരുദ്ധ സെമിനാറും ജൂലൈ 22ന് രാവിലെ 10ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ NSS, SPC, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗങ്ങളെ ബ്ലോക്ക് തല സെമിനാറിൽ പങ്കെടുപ്പിക്കും. ലഹരിക്കെതിരെ പ്രസംഗ-ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി ദേവസിക്കുട്ടി അധ്യക്ഷയായിരുന്നു. ബിഡിഒ എ.ജെ അജയ്, നശാ മുക്ത് ഭാരത് അഭിയാൻ കോർഡിനേറ്റർ അഡ്വക്കേറ്റ് ചാർളി പോൾ, CDPO കെ.ജെ സായാഹ്ന, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് സി.എ അബ്ദുൽ കരീം, ഡോ. വി.വി പുഷ്പ, സി.പി അൻസാർ, കെ. എ എൽജു,രേവതി രതീഷ്, പി. കീർത്തന, മോളി ബെന്നി, ശരൺ ശങ്കർ, പ്രിൻസ് ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.