വയനാട്: സാക്ഷരതാ മിഷന്‍ സ്ത്രീധന മുക്ത കേരളം ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. വൈസ് പ്രസിഡണ്ട് എസ്. ബിന്ദു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. മുഹമ്മദ് ബഷീര്‍, ജൂനൈദ് കൈപ്പാണി, ഉഷ തമ്പി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം.ഷൈജു, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഉദ്ദ്യോഗസ്ഥന്‍മാര്‍, നോഡല്‍ പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലിംഗ സമത്വ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി സാക്ഷരതാ പഠിതാക്കളും തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉള്‍പ്പെടെ 2 ലക്ഷം പേര്‍ വീടുകളില്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന പ്രതിജ്ഞാ ക്യാമ്പയിനില്‍ 12000 പേര്‍ ഭാഗമായി.