മലപ്പുറം : റെയില്‍വേ, സിവില്‍ ഏവിയേഷന്‍ രംഗത്തെ വിദ്യഭ്യാസ തൊഴില്‍ സാധ്യതകളെക്കുറിച്ച് യുവജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് കേന്ദ്ര യുവജന കായിക മന്ത്രാലയം വെബിനാര്‍ സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലയിലെ ഏവിയേഷന്‍ കോഴ്സുകളെക്കുറിച്ചും കൊമേഴ്സ്യല്‍ പൈലറ്റ്, എയര്‍ ഹോസ്റ്റസ്, ലോഗോസ്റ്റിക് മാനേജ്‌മെന്റ്, റെയില്‍വേ മന്ത്രാലയം നടത്തുന്ന ബി.ടെക് ഉള്‍പ്പടെയുള്ള മാനേജ്‌മെന്റ് കോഴ്സ് പ്രവേശന രീതി എന്നിവയെ സംബന്ധിച്ചും വിശദീകരിക്കും. സ്വകാര്യ മേഖലയില്‍ പ്രവത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും സ്‌കോളര്‍ഷിപ്പ് സാധ്യതകളെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കും. വെബിനറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ലിങ്ക് ലഭിക്കുന്നതിന് 9037571880 ല്‍ ബന്ധപ്പെടണം.
