കാസര്‍ഗോഡ്: മഞ്ചേശ്വരം ബ്ലോക്ക് പട്ടികജാതിവികസന ഓഫീസ് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ പട്ടികജാതിവിഭാഗത്തിൽപ്പെട്ട എട്ട് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളിൽ നിന്ന് പഠനമുറി നിർമ്മാണ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ, സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, ടെക്നിക്കൽ സ്‌കൂൾ വിദ്യാർഥികളായിരിക്കണം. കുടുംബ വാർഷികവരുമാന പരിധി ഒരുലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകൾ ജാതി, വരുമാനം, സ്‌കൂൾ മേധാവിയുടെ സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണം, വീടിന്റെ ഉടമസ്ഥത എന്നീ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 30 നകം മഞ്ചേശ്വരം ബ്ലാക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 8547630171