കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ അസിസ്റ്റൻറ് പ്രോഗ്രാം കോ-ഓർഡിനേറ്റർ താത്കാലിക ഒഴിവിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒഴിവ്. റീബിൾഡ് കേരള ഇൻഷ്യേറ്റീവിന്റെ ഭാഗമായുള്ള ‘കൺസർവേഷൻ ഓഫ് ആഗ്രോ ബയോ ഡൈവേഴ്സിറ്റി’ എന്ന ഒരുവർഷ പ്രോജക്ടിലേക്ക് കോൺട്രാക്ട്/അസൈൻമെൻറ് അടിസ്ഥാനത്തിലാണ് ഒഴിവ്.
ഒരു വർഷത്തേക്കോ പ്രോജക്ട് അവസാനിക്കുന്നതുവരെയോ, ഏതാണോ ആദ്യം എന്ന നിലയിലാണ് കാലാവധി. അഗ്രികൾചർ/ബി.വി.എസ്.സി ആന്റ് എ.എച്ച്/ബോട്ടണിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. (ഒരു വർഷത്തെ ഫീൽഡ് ഡാറ്റാ കളക്ഷൻ, ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ്, കാർഷിക സംബന്ധ ഗവേഷണ പരിചയം അഭികാമ്യം). ബോർഡിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി ഗൂഗിൾ ഫോം വഴി വഴി ജൂലൈ 19 ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷിക്കണം. വിശദാംശങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും.