പത്തനംതിട്ട: കാര്‍ബണ്‍ രഹിത കൃഷിയിടം (പി.എം. കെയുഎസ്‌യുഎം) പദ്ധതിയില്‍ കാര്‍ഷിക പമ്പുകള്‍ സോളാറിലേക്കു മാറ്റുന്നതിന് അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡി അനുകൂല്യം ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഉല്‍പ്പാദിപ്പിക്കുന്ന സൗരവൈദ്യുതി കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ വൈദ്യുതി ബില്‍ പൂര്‍ണമായും ഒഴിവാകും. സോളാറിലൂടെ അധികം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.

ഇ.ബിക്കള നല്കുന്നതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനവും ലഭിക്കും. 1 മുതല്‍ 7.5 എച്ച്.പി. വരെ ശേഷിയുള്ള കാര്‍ഷിക കണക്ഷനില്‍ ഉള്‍പ്പെട്ട പമ്പുകള്‍ക്കാണ് അനൂകുല്യം ലഭിക്കുന്നത്. ഇതിനായി അനെര്‍ട്ടിന്റെ https://docs.google.com/forms/d/e/1FAIpQLSdgiCU1sljagPKbh5PBjzNb4w76sUpjAfAxuf_xuHQslNks1w/formResponse എന്ന ലിങ്കില്‍ അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന 1800 425 1803 ടോള്‍ ഫ്രീ നമ്പറിലും അനെര്‍ട്ട് ജില്ലാ ഓഫീസുകളുമായും (9188119403) പ്രദേശത്തെ കൃഷി ഓഫീസുകളുമായും ബന്ധപ്പെടാം. അനെര്‍ട്ടും, കെ.എസ്.ബി യും കൃഷി വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.