കുടുംബശ്രീ ജില്ലാ മിഷന്‍ സ്‌നേഹിത ജെന്റര്‍ ഹെല്‍പ് ഡെസ്‌കിന്റെയും ജില്ലാ ജെന്റര്‍ റിസോഴ്‌സ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ ഫലവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ‘ബി കോണ്‍ഫിഡന്റ്’ എന്ന പേരില്‍ കൗണ്‍സിലിങ് ഇന്നുമുതല്‍ (ജൂലൈ 14) ആരംഭിക്കുന്നു. സ്‌നേഹിത കൗണ്‍സിലര്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ മുഖാന്തരമാണ് കൗണ്‍സിലിങ് സേവനം നല്‍കുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌നേഹിതയുടെ താഴെ പറയുന്ന നമ്പറുകളിലേക് സ്ട്രെസ് ഫ്രീ കൗണ്‍സിലിങ്ങിനായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാം.
സ്‌നേഹിത ടോള്‍ ഫ്രീ നമ്പര്‍- 18004252018
ലാന്‍ഡ് ലൈന്‍ നമ്പര്‍- 0491 2505111, 9605483474
ജില്ലാ ജെന്റര്‍ റിസോഴ്‌സ് സെന്റര്‍- 8157044819