പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ സ്വിച്ച് ഓൺ കർമ്മം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ, ദേവസ്വം പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. വകുപ്പിന്റെ ഓഫീസ് പ്രവർത്തനങ്ങൾ കാര്യക്ഷമവും സുതാര്യവും ആക്കാനും സേവനങ്ങൾ പരമാവധി വേഗത്തിൽ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനും ആധുനിക സാങ്കേതിക വിദ്യപ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ഓഫീസ് ആരംഭിച്ചത്.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടന്ന ചടങ്ങിൽ വകുപ്പ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ, ഉന്നത ഉദ്യോഗസ്ഥർ, വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.