ബേപ്പൂർ നിയോജക മണ്ഡലത്തിൽ
ജൂലൈ 15,16 തീയ്യതികളിൽ മണ്ഡലത്തിൽ പ്രത്യേക ക്യാമ്പുകൾ തുറന്ന് കോവിഡ് മാസ് ടെസ്റ്റിംഗ് നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വാക്സിനേഷൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ കോർപ്പറേഷൻ അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി.
ആവശ്യമെങ്കിൽ രോഗികളെ പ്രത്യേക കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കും.
ജില്ലാ കലക്ടർ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അദ്ധ്യക്ഷനായി. കോവിഡ് സെൽ നോഡൽ ഓഫീസർ ഡോ.അനുരാധ മണ്ഡലത്തിലെ കോവിഡ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ, കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഡോ.ഗോപകുമാർ, ഡി പി എം ഡോ നവീൻ, ഫറോക്ക് മുൻസിപ്പൽ ചെയർമാൻ എൻ.സി.സാഖ്, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി, കോർപ്പറേഷൻ കൗൺസിലർ കെ.രാജീവ് തുടങ്ങിയവർ സംസാരിച്ചു.