കണ്ണൂര്‍:  വായനാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ ഫൈനല്‍ ജൂലൈ 16ന് നടക്കും. യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നടത്തിയ പ്രാഥമിക റൗണ്ടില്‍ യോഗ്യത നേടിയവരാണ് ഫൈനലില്‍ പങ്കെടുക്കേണ്ടത്. കണ്ണൂര്‍ കലക്ടറേറ്റിലെ പിആര്‍ഡി ചേംബറിലാണ് മത്സരം നടത്തുക. യുപി വിഭാഗത്തിന്റെ മത്സരം രാവിലെ 10 മണിക്കും, ഹൈസ്‌ക്കൂള്‍ 11 മണിക്കും ഹയര്‍ സെക്കണ്ടറി 12 മണിക്കും നടത്തും. യോഗ്യത റൗണ്ടില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ ഓരോ വിഭാഗത്തിലും മത്സരം തുടങ്ങുന്നതിന് 15 മിനിട്ട് മുമ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി റിപ്പോര്‍ട്ട് ചെയ്യണം.

എന്റെ മലയാളം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ 300 ഓളം പേര്‍ മത്സരിച്ചു. ഇതില്‍ നിന്നും യോഗ്യത നേടിയ 22 പേരാണ് ഫൈനലില്‍ മത്സരിക്കുന്നത്.ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ വിഭാഗം, പേര് എന്നിവ ക്രമത്തില്‍ യുപി വിഭാഗം-നിസ്വന എസ് പ്രമോദ്, പി വി അധ്വനി കൃഷ്ണ, സപ്നീത് ജയകുമാര്‍, ഒ കെ അഷ്‌നിക, കെ നയന, രോഹിന്‍ സമീര്‍, പി എന്‍ ശ്രീഹരി, സി എം നിരഞ്ജന ഹൈസ്‌കൂള്‍ വിഭാഗം- കെ ഫാത്തിമ, നിധ റമീസ്, ആര്യ രമേഷ്, പി വി ദേവനന്ദ, പി വി അങ്കിത് കൃഷ്ണ, അഭിരാമി സുരേഷ്, കെ ഹൃദ്യ , ഹര്‍ഷിത് ജയകുമാര്‍, കെ നൈതിക
ഹയര്‍സെക്കണ്ടറി വിഭാഗം- കെ ജീവന്‍, വിധു എസ് വിനില്‍, എം വി അനിഷ, കെ വി റിസ്വാന്‍, കെ അമല്‍ജിത്ത്.