കാസർകോട് വികസന പാക്കേജ് ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കളക്ടർ ഡോ ഡി. സജിത് ബാബുവിന് യാത്രയയപ്പ് നൽകി. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉപഹാരം കൈമാറി. കെഡിപി സ്പെഷ്യൽ ഓഫീസർ ഇ പി രാജ്മോഹൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഫിനാൻസ് ഓഫീസർ കെ സതീശൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ വിനോദ് കുമാർ, മുഹമ്മദ് മുനീർ വടക്കുംപാടം, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ രമേശൻ, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സഞ്ജീവ് കുമാർ, ഡി ഡി ഇ കെ വി പുഷ്പ, പട്ടിക ജാതി വികസന ഓഫീസർ മീനാറാണി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ വീണാ റാണി, മൃഗസംരക്ഷ വകുപ്പ് സോയിൽ കൺസർവേഷൻ ഓഫീസർ വി എം അശോക് കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാർ, കെ ഡി പി പ്രൊജക്ട് മാനേജർ പി തങ്കച്ചൻ, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി സുരേന്ദ്ര, മറ്റ് മോണിറ്ററിങ് കമ്മിറ്റി ജില്ലാതല അംഗങ്ങൾ എന്നിവർ സംസാരിച്ചു.