തിരുവനന്തപുരം:  സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫിസിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ 2021 – 22 അധ്യായന വര്‍ഷം പുതിയതായി ആരംഭിക്കുന്ന സാമൂഹ്യ പഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. ഓണ്‍ലൈന്‍ പഠനം അടിയന്തിരമായി നടപ്പിലാക്കുന്നതിനായി നെടുമങ്ങാട്, വാമനപുരം മേഖലകളിലെ 14 സാമൂഹ്യ പഠനമുറി സെന്ററുകളിലേയ്ക്കാണ് നിയമനം.  പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതാത് സാമൂഹിക പഠനമുറി സെന്ററുകളിലേയ്ക്ക് മുന്‍ഗണ ലഭിക്കുന്നതാണ്.
പാങ്ങോട് കാക്കോട്ടുകുന്ന്, ചെട്ടിയെക്കൊന്നകയം, പെരിങ്ങമ്മല ഈയ്യക്കോട്, പന്നിയോട്ടുകടവ്, കുറുപ്പന്‍കാല, ഇലഞ്ചിയം, നന്ദിയോട് വട്ടപ്പന്‍കാട്, വലിയകുളം മലയടി ഓപ്പണ്‍ഹാള്‍, തൊളിക്കോട് കണിയാരംകോട്, ചമ്പോട്ടുംപാറ, ചെരുപ്പാണി, വിതുര നെട്ടയം, ആറ്റുമണ്‍പുറം, കല്ലുപാറ എന്നിവിടങ്ങളിലേയ്ക്കാണ് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നതെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു.