കാസർകോട് ജില്ലയിൽ രണ്ടാം ഗ്രേഡ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 19ന് രാവിലെ 10ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ. എസ്.എസ്.എൽ.സി, എഎൻഎം കോഴ്സ്, കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 60 വയസ്സിൽ താഴെ പ്രായമുള്ള, സേവനത്തിൽ നിന്നും വിരമിച്ച ജെ പിഎച്ച്എൻ, എൽഎച്ച്‌ഐ, എൽഎച്ച്എസ് എന്നിവർക്കും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ: 0467 2203112
