പാലക്കാട്: അഡീഷണല് ശിശുവികസന പദ്ധതി ഓഫീസില് ഏഴ് മാസത്തേക്ക് കരാര് അടിസ്ഥാനത്തില് വാഹനം ആവശ്യമുണ്ട്. വാഹനത്തിന് (കാര്, ജീപ്പ്) ഏഴ് വര്ഷത്തില് കൂടുതല് പഴക്കം ഉണ്ടാവരുത്. ടാക്‌സി പെര്മിറ്റ് ഉണ്ടായിരിക്കണം. പ്രതിമാസം 800 കിലോമീറ്റര് വരെ വാഹനം ഓടുന്നതിന് പരമാവധി 20,000 രൂപ വരെ അനുവദിക്കും.
ദര്ഘാസ് സമര്പ്പിക്കുന്ന കവറിന് പുറത്ത് ‘കരാര്വാഹന ടെന്ഡര് 2021-2022′ എന്ന് എഴുതണം. ജൂലൈ 16ന് ഉച്ചയ്ക്ക് 12 വരെ ദര്ഘാസ് വിതരണം ചെയ്യും. ഉച്ചയ്ക്ക് ഒന്നുവരെ ദര്ഘാസ് സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നിന് ദര്ഘാസ് തുറക്കും. ഫോണ്: 0491 2847770 .