പത്തനംതിട്ട: ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനിലെ മീഡിയേഷന്‍ സെല്ലിലേക്ക് എംപാനല്‍ ചെയ്യുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതാ പട്ടിക കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ മീഡിയേഷന്‍ റെഗുലേഷന്‍ റൂള്‍സ് 2020 ലെ ക്ലോസ് 3 ല്‍ പ്രതിപാദിച്ചിട്ടുണ്ട്.
അപേക്ഷ ആഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചിനുളളില്‍ കമ്മീഷന്‍ ഓഫീസില്‍ ലഭിക്കണം. സമയപരിധിക്കുളളില്‍ കിട്ടുന്ന അപേക്ഷകള്‍ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനും സെക്ഷന്‍ 75 ലെ സബ് സെക്ഷന്‍ 1 പ്രകാരം രൂപീകരിക്കുന്ന ഒരു സബ്-കമ്മിറ്റി പരിശോധിച്ച് 10 പേരില്‍ അധികമാകാത്ത ഒരു പാനലിനെ തെരഞ്ഞെടുക്കും