ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തില്‍ പന്തുതട്ടി തൃശൂര്‍ ജില്ലാ കളക്ടറേറ്റും. റഷ്യയില്‍ നടക്കുന്ന
ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് കളക്‌ട്രേറ്റില്‍ പരിപാടി
സംഘടിപ്പിച്ചത്. കളക്ടറേറ്റില്‍ പ്രത്യേകം തയ്യാറാക്കിയ ഗോള്‍പോസ്റ്റിലേക്ക് പന്തുതട്ടി ജില്ല കളക്ടര്‍
ടി.വി. അനുപമ ഉദ്ഘാടനം ചെയ്തു. എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എം.ബി. ഗിരീഷ് ആശംസകള്‍
നേര്‍ന്നു. കളക്‌ട്രേറ്റിലെ വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.