കൊല്ലം: ജില്ലയില്‍ ഇന്ന് 1154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1937 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 1149 പേര്‍ക്കും നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 181 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ 23 വീതവും പുനലൂര്‍-14, കൊട്ടാരക്കര-ഒന്‍പത് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ചവറ-41, തൃക്കോവില്‍വട്ടം-35, പെരിനാട്-34, വെളിയം, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ 29 വീതവും തേവലക്കര-28, ശാസ്താംകോട്ട, വിളക്കുടി, തൃക്കരുവ, ഭാഗങ്ങളില്‍ 25 വീതവും നെടുമ്പന-24, ചാത്തന്നൂര്‍-22, ശൂരനാട് വടക്ക്-21, ഉമ്മന്നൂര്‍-20, കരവാളൂര്‍, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ 19 വീതവും വെട്ടിക്കവല, പത്തനാപുരം, ചടയമംഗലം, കൊറ്റങ്കര, ഏരൂര്‍ മേഖലകളില്‍ 18 വീതവും പന്മ ന, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ 17 വീതവും മയ്യനാട്, പേരയം, കുന്നത്തൂര്‍ ഭാഗങ്ങളില്‍ 16 വീതവും എഴുകോണ്‍, പൂയപ്പള്ളി, കുണ്ടറ, ഇടമുളയ്ക്കല്‍ പ്രദേശങ്ങളില്‍ 15 വീതവും കടയ്ക്കല്‍, തെന്മല, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ 14 വീതവും അഞ്ചല്‍-13, വെളിനല്ലൂര്‍, പൂതക്കുളം, ക്ലാപ്പന മേഖലകളില്‍ 12 വീതവും ഓച്ചിറ, ചിതറ, കുലശേഖരപുരം പ്രദേശങ്ങളില്‍ 11 വീതവും ചിറക്കര, കുമ്മിള്‍ മേഖലകളില്‍ 10 വീതവും മൈലം, മൈനാഗപ്പള്ളി, പിറവന്തൂര്‍, തഴവ ഭാഗങ്ങളില്‍ ഒന്‍പതുവീതവും തെക്കുംഭാഗം, തലവൂര്‍ മേഖലകളില്‍ എട്ടു വീതവും നിലമേല്‍, കുളത്തുപ്പുഴ, ഇട്ടിവ എന്നിവിടങ്ങളില്‍ ഏഴു വീതവും പട്ടാഴി, ഇളമാട് പ്രദേശങ്ങളില്‍ അഞ്ചു വീതവും അലയമണ്‍, പനയം, നീണ്ടകര, കുളക്കട, കരീപ്ര ഭാഗങ്ങളില്‍ നാലു വീതവും പോരുവഴി, പവിത്രശ്വരം, ഈസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.