എറണാകുളം: ഫിഷറീസ് – സാംസ്കാരിക – യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് (ജൂലൈ 15 ന് ) ജില്ലയിൽ . രാവിലെ 9 മണിക്ക് പുതുവൈപ്പ് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) ക്യാമ്പസ് സന്ദര്‍ശിക്കും. കളക്ട്രേറ്റിൽ 9.45 ന് നടക്കുന്ന ഓൺലൈൻ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് 11 മണിക്ക് പുതുവൈപ്പ് സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജി ഹാളിൽ ഫിഷറീസ് ഡിഡി മീറ്റിംഗിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 2 മണിക്ക് ഫിഷറീസ് വകുപ്പും, മത്സ്യഫെഡുമായി ക്വാളിറ്റി ഫിഷ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ് ചർച്ച നടത്തും. വൈകുന്നേരം 4 മണിക്ക് ആലുവ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) 4.30 ന് നാഷണൽ ഇൻസ്ടിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റ് (നിഫാം ) , കേരള അക്വാ വെൻഞ്ചുവേഴ്സ് ഇന്റർനാഷണൽ ലിമിറ്റഡ് (കാവിൽ) ഓഫീസുകളും സന്ദർശിക്കും. 5 മണിക്ക് കാവിൽ ഓഫീസിൽ നടക്കുന്ന സീഡ് സെന്റർ യോഗത്തിലും മന്ത്രി പങ്കെടുക്കും