ഇടുക്കി: കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ മലയോര മേഖലയിലെ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.

ദേവികുളം ആര്‍ ഡി ഒ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, പോലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, കെ എസ് ഇ ബി, ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥര്‍, പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ദുരന്തനിവാരണ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ടുന്ന നടപടികള്‍ സംബന്ധിച്ച് ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ ഉദ്യോഗസ്ഥ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു.

മുന്‍കാലങ്ങളില്‍ ദുരന്തനിവാരണ രംഗത്ത് നേരിട്ട പ്രതിസന്ധികളും വെല്ലുവിളികളും മറികടക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍അവലോകനയോഗത്തില്‍ ഉയര്‍ന്നു വന്നു.വിവിധ പഞ്ചായത്തുകളിലെ സാഹചര്യങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ സബ് കളക്ടറുമായി പങ്കു വച്ചു.മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭ സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ സഹായത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന
ജില്ലാ അടിയന്തിര കാര്യനിര്‍വ്വഹണ കേന്ദ്രം: 04862 233 111, 9383463036

🔹️ താലൂക്ക് കണ്‍ട്രോള്‍ റൂം: 04865 264231

🔹️ റവന്യു ഡിവിഷണല്‍ ഓഫീസ് ദേവികുളം: 04865264222

🔹️ താലൂക്ക് ഓഫീസ് ദേവികുളം: 04865 264 231

🔹️ പോലീസ് സ്റ്റേഷന്‍ ദേവികുളം 04865 264 225, 9745769399

🔹️ പോലീസ് സ്റ്റേഷന്‍ മൂന്നാര്‍; 04865 230 321, 9745769397 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ദേവികുളം സബ്കളക്ടര്‍ അറിയിച്ചു.